ജീവിതം നാം ആഗ്രഹിക്കുന്നതു പോലെ ഒരു പൂങ്കാവനമായിരിക്കില്ല എല്ലായ്പ്പോഴും ... എല്ലാ സൗഭാഗ്യങ്ങളുടെ നടുവിലും ചില പ്രശ്നങ്ങൾ പുഴുക്കുത്ത് പോലെ നമ്മെ അലോസരപ്പെടുത്തും ...
എല്ലാം അംഗീകരിക്കാനുള്ള മനസ്സാണ് നമുക്ക് വേണ്ടത് ... ഉള്ളത് മതി എന്ന് വിചാരിക്കണം. ഓർക്കുക വരുമ്പോൾ നാം ഒന്നും കൊണ്ടുവന്നിട്ടില്ല .... ഇപ്പോൾ ഉള്ളതെല്ലാം നമുക്ക് കിട്ടിയതോ അധ്വാനിച്ച് നേടിയതോ മാത്രമല്ല ദൈവദാനം കൂടിയാണ് ...
റോസാപ്പൂവിനെ മുള്ളുകൾ സംരക്ഷിക്കുന്നതു പോലെ കൂടെയുള്ളവരെ ഏതൊരു വിഷമസന്ധിയിലും സംരക്ഷിച്ച് കൂടെ നിർത്താനുള്ള ഉത്തരവാദിത്തം നമുക്കുണ്ട് ...
റോസാ പൂ പോലെ നന്മയുടെ അഴകോടെ സ്നേഹ സൗരഭ്യം പടർത്തി ജീവിക്കുക ... ശാന്തമായി ഒഴുകുന്ന നദി പോലെ ഏതൊരു പ്രശ്നത്തിന്റെ നടുവിലും ഇരു കരകളേയും പച്ചപിടിപ്പിച്ച് ... ജീവജാലങ്ങൾക്ക് കുടിനീർ നൽകി നമ്മുടെ ജീവിതം അർത്ഥപൂർണ്ണമാക്കാൻ സാധിക്കട്ടെ ...
വലിയ ഇടവേളകൾ ആണല്ലോ പോസ്റ്റുമാനെ ...
ReplyDelete